Jobs & Vacancies

കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ ഒഴിവ്

സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയർ തസ്തികയിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പ്രമുഖ സ്ഥാപനത്തിൽ എർത്ത് മൂവിംഗ് അല്ലെങ്കിൽ കയർ ഡിഫൈബറിംഗ്‌ അല്ലെങ്കിൽ കോക്കനട്ട് പ്രോസസിംഗ് ഉപകരണങ്ങൾ പരിപാലനം ചെയ്തിട്ടുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പളം 14620- 25280 രൂപ.

പേഴ്‌സണൽ മാനേജർ തസ്തികയിൽ എൽ.എൽ.ബി വിത്ത് ലേബർ ലോ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.ബി.എ എച്ച്.ആർ ആണ് യോഗ്യത. പേഴ്‌സണൽ അല്ലെങ്കിൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. അക്കൗണ്ട് ഓഡിറ്റും ജി.എസ്.ടി, ആദായ നികുതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടാകണം. കമ്പനി ആക്ട്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് വേണം. കമ്പ്യൂട്ടറിലുള്ള പ്രവൃത്തി പരിജ്ഞാനം അഭികാമ്യം. പ്രായം 56 വയസ്സിൽ കുറയരുത്.

മെക്കാനിക്കൽ എൻജിനീയർ, പേഴ്‌സണൽ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് ഡിസംബർ ഒന്നിന് 40 വയസ്സ് അധികരിക്കരുത്. എസ്.സി,എസ്.ടി,ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് സാധാരണ നിലയിലുള്ള വയസ്സിളവ് ലഭിക്കും.അർഹരായ അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31നകം ലഭിക്കണം. അപേക്ഷ അയക്കേണ്ട വിലാസം : മാനേജിംഗ് ഡയറക്ടർ, കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി. പി.ഒ – 670561, കണ്ണൂർ ജില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button