ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരെ മോശമായ പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 374 -ാം വകുപ്പ് പ്രകാരം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപനനെയും ഡീന്‍ കുര്യാക്കോസിനെയും സസ്പെന്‍ഡ് ചെയ്യണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.ഡിസംബര്‍ 6 ന് ലോക്സഭയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇവര്‍ സ്മൃതി ഇറാനിക്ക് നേരെ മോശമായ പെരുമാറ്റം നടത്തിയത്.
മന്ത്രി സംസാരിക്കുന്നതിനിടെ ടി എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മുഷ്ടി ചുരുട്ടി ആക്രോശിക്കുകയും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടുകയുമായിരുന്നു.തുടര്‍ന്ന് വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുവരും മാപ്പ് പറയണമെന്ന് വനിത എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം ഇന്നലെ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നു വെള്ളിയാഴ്ച അറിയിച്ചിരുന്നു.
എന്നാല്‍, ശൂന്യവേളയുടെ തുടക്കത്തില്‍ വിഷയം ഉന്നയിച്ച പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പ്രമേയം അവതരിപ്പിക്കാതെ വിഷയം സ്പീക്കറുടെ തീരുമാനത്തിനു വിടുന്നു എന്നാണു പറഞ്ഞത്. ആരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആഗ്രിക്കുന്നില്ലെന്നും പ്രതാപനും ഡീനും മാപ്പ് പറയണമെന്നും പാര്‍ലമെന്ററികാര്യമന്ത്രി ആശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ചതോടെ ഇടപെട്ട സ്പീക്കര്‍ ഇരുഭാഗത്തെയും കേട്ടശേഷം താന്‍ തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
വിവാദമായ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് മയപ്പെടുത്തിയത്. എംപിമാരുടെ സസ്പെന്‍ഷനുവേണ്ടി പ്രമേയം അവതരിപ്പിച്ചു വാശിപിടിച്ചാല്‍ പൗരത്വ ഭേദഗതി ബില്ലിന്റെ അവതരണവും പാസാക്കലും വൈകുമെന്ന തിരിച്ചറിവിലാണ് ബിജെപി നിലപാട് മയപ്പെടുത്തിയത്.
Post Your Comments