വെഞ്ഞാറമൂട് : ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയേ പോലീസ് തന്ത്രപരമായി കുടുക്കി. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ നാലും പത്തും വയസുള്ള മക്കളെ വീടിനുള്ളിലാക്കി വീട്ടമ്മ ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി രണ്ടു ദിവസം മുമ്പ് ഒളിച്ചോടുകയായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് നോക്കി മക്കളെ വീടിനുള്ളിലാക്കി വീടുവിട്ടിറങ്ങിയ യുവതി കോട്ടയത്ത് എത്തി കാമുകനുമൊത്തു ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.
ജോലി കഴിഞ്ഞു വൈകുന്നേരം വീട്ടിലെത്തിയ ഭര്‍ത്താവ് രണ്ടു മക്കളെ മാത്രമാണ് കണ്ടത്. അമ്മയെ അന്വേഷിച്ചപ്പോള്‍ മക്കള്‍ക്ക് അറിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ബന്ധു വീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ വട്ടപ്പാറ വെറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരാണ് ബംഗ്ലൂരുവി ലേയ്ക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറ പോലീസിന്റെ പിടിയിലായത്.
പരാതിയില്‍ ടിക് ടോക്ക് ഭ്രമത്തെ കുറിച്ചു സൂചിപ്പിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വട്ടപ്പാറ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തന്ത്രപരമായി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കായ ഇവരെ റിമാന്‍ഡ് ചെയ്തു
Post Your Comments