റിയാദ്: മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സൗദി അറേബ്യയിൽ ഞായറാഴ്ച മുതല്‍ 50 ശതമാനം വില വര്‍ദ്ധിക്കും. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വർധിക്കുന്നത്. പഞ്ചസാരയോ മറ്റു പാനീയങ്ങളോ ചേര്‍ത്തുണ്ടാക്കുന്ന എല്ലാ മധുരപാനീയങ്ങള്‍ക്കും നികുതിവര്‍ദ്ധനവ് ബാധകമാവുമെന്ന് സൗദി സക്കാത്ത് ആന്റ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. ചില്ലറ വില്പനവിലയുടെ 50 ശതമാനം കൂടിയാണ് നികുതിയായി ചുമത്തുന്നത്.
Read also: ടൂത്ത് പേസ്റ്റിനു പകരം ഉപയോഗിച്ചത് എലിവിഷം, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയെന്ന് പോലീസ്
പാലോ അതുപോലുള്ള പ്രകൃതിദത്ത ഘടകങ്ങളോ 75 ശതമാനമെങ്കിലും അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ക്കും പഞ്ചസാര ചേര്‍ക്കാത്ത പ്രകൃതിദത്ത പഴ ജ്യൂസുകള്‍ക്കും ഔഷധ പാനീയങ്ങള്‍ക്കും നികുതിവര്‍ദ്ധനവ് ബാധകമല്ലെന്നും സക്കാത്ത് ആന്റ് ടാക്സ് വകുപ്പ് വൃത്തങ്ങള്‍ വിശദീകരിച്ചു. കൃത്രിമ മധുരം ചേര്‍ത്തുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പ്രമേഹം, അമിത വണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Post Your Comments