Life StyleHealth & Fitness

വണ്ണം കുറയ്ക്കാൻ ലളിതമായ വഴികൾ

വണ്ണം കുറക്കാന്‍ അനാവശ്യമായി പട്ടിണി കിടക്കുന്നത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു. അതു മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുന്നതും അത്ര നല്ലതല്ല. ഡയറ്റ് നോക്കി വണ്ണം കുറക്കാന്‍ നടക്കുന്നവര്‍ക്ക് പറ്റിയ ചില ഭക്ഷണങ്ങളുണ്ട്. നമുക്ക് അവയെ ഒന്ന് പരിചയപ്പെടാം.

1. ബദാം- വിറ്റാമിന്‍ ഇ, ഇരുമ്പ്, കാല്‍സ്യം എന്നിവയുടെ ഉറവിടമാണ് ബദാം. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനുമൊക്കെ ബദാമിനു കഴിയും. പക്ഷേ ചോക്ലേറ്റില്‍ പൊതിഞ്ഞു കിട്ടുന്നതും ഉപ്പ്, മറ്റ് രുചി വര്‍ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത് കിട്ടുന്ന ബദാമും ഒഴിവാക്കുക.

2. ആപ്പിള്‍: വണ്ണം കുറക്കാന്‍ പറ്റിയൊരു പഴ വര്‍ഗമാണിത്. ആപ്പിള്‍ വിശപ്പകറ്റും. മാത്രമല്ല, ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം വരുമെന്ന പേടിയും വേണ്ട. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വയറിനുള്ളിലെ കൊഴുപ്പ് കുറക്കും.

3. അവകോഡോ: വിറ്റാമിനുകളുടെ ഒരു കലവറയാണ് അവകാഡോ. ബട്ടര്‍ ഫ്രൂട്ട്, വെണ്ണപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്ന അവകാഡോ പ്രോട്ടീനുകളാലും നാരുകളാലും സമ്പുഷ്ടമാണ്.

4. ക്യാപ്‌സികം: വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സൂപ്പിനുള്ളിലും സാലഡില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button