Latest NewsNewsTechnology

27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ഇസ്രോയുടെ ഏറ്റവും വലിയ വിക്ഷേപണം ഈ മാസം 27ന്

ബംഗളൂരു : 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ഇസ്രോയുടെ ഏറ്റവും വലിയ ദൗത്യം ഈ മാസം 27ന് നടക്കും. >ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റ് നവംബര്‍ 27 ന് രാവിലെ 9.28 നാണ് ടേക്ക് ഓഫ് ചെയ്യുന്നത് .

Read Also : ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഐഎസ്ആര്‍ഒ

വിക്ഷേപണത്തില്‍ പ്രധാനമായും ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് -3 ഉപഗ്രഹം തന്നെയാണ്. യുഎസില്‍ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും കൂടെ വിക്ഷേപിക്കും. ഇസ്റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.

റോക്കറ്റ് പറന്നുയര്‍ന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാല്‍ കാര്‍ട്ടോസാറ്റ് -3 ഭ്രമണപഥത്തില്‍ വിന്യസിക്കും. ബഹിരാകാശത്ത് ഇതിന് അഞ്ച് വര്‍ഷമാണ് കാലാവധി. ഉയര്‍ന്ന റെസലൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ നൂതന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3. 97.5 ഡിഗ്രി ചെരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് കാര്‍ട്ടോസാറ്റ് -3 സ്ഥാപിക്കുക. നഗര വികസനം, ഗ്രാമീണ വിഭവ, അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ട ചിത്രങ്ങളും കാര്‍ട്ടോസാറ്റ് -3 നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button