കോട്ടയം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ‘യംഗ് ഇന്ത്യ’ പുരസ്കാരത്തിന് സഹപാഠിക്ക് നീതി ലഭിക്കാന്‍ പോരാടുന്ന വയനാട് സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി നിദാ ഫാത്തിമയും പാലക്കാട്, തൃശൂര്‍ ജില്ലകളെ ഭിക്ഷാടനരഹിതമാക്കാന്‍ മിഷന് 2020 പദ്ധതി ആവിഷ്ക്കരിച്ച ഏക്താ പ്രവാസി ചെയര്മാന് റഹീം ഒലവക്കോടും അര്‍ഹരായതായി ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് അറിയിച്ചു.
പ്രശസ്തിപത്രവും ശില്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍ ഡിസംബറില്‍ സമ്മാനിക്കും. ജയശങ്കര്‍ മേനോന് അധ്യക്ഷനായ കമ്മിറ്റിയാണ് പുരസ്ക്കാര നിര്‍ണ്ണയം നടത്തിയത്.
സഹപാഠിയായ ഷഹ് ല ഷെറിന് ക്ലാസ് മുറിയില്‍ വച്ചു പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന്
മരണമടഞ്ഞതിനെതിരെ ഉയര്‍ത്തിയ ആര്‍ജ്ജവത്തോടെയുള്ള പ്രതികരണങ്ങളാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിദാ ഫാത്തിമയെ പുരസ്ക്കാരത്തിനര്‍ഹയാക്കിയത്. സമൂഹത്തിലെ തിന്മകള്ക്കെതിരെ പോരാടാന്‍ നിദയുടെ പ്രതികരണങ്ങള്‍ വളരുന്ന തലമുറയ്ക്കു പ്രോല്സാഹനമാകുമെന്നു സമിതി വിലയിരുത്തി. സുല്‍ത്താന്‍ബത്തേരി മടപ്പള്ളി വീട്ടില്‍ ഫൈസല്‍ അലി റഹ്മാന്റെയും ഉമ്മുകുല്‍സുവിന്റെയും പുത്രിയാണ് നിദ ഫാത്തിമ.
കേരളത്തിലെ കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി ഭിക്ഷാടന നിര്‍മ്മാര്‍ജ്ജനത്തിനായി സംഘടിപ്പിച്ചു വരുന്ന മിഷന് 2020 വണ്‍ റുപ്പീ ചലഞ്ചിന്റെ പ്രവര്‍ത്തനങ്ങളാണ് റഹീമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പാലക്കാട് സ്വദേശിയായ റഹീം ഒലവക്കോട് പ്രവാസി മലയാളിയും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമാണ്.
Post Your Comments