കാട്ടാക്കട: വളര്‍ത്തുമകന്‍റെ ആത്മഹത്യാ വിവരമറിഞ്ഞ വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു. കരുതംകോട് തുണിപാട് പടപറതല പുത്തന്‍ വീട്ടില്‍ സുശീലയാണ് മരിച്ചത്. സഹോദരി ശ്രീദേവിയുടെ മകനും വളര്‍ത്തുമകനുമായ 25കാരന്‍ വിഷ്ണു വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഇതറിഞ്ഞ സുശീല നാല്‍പത് അടിയോളം ആഴമുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. സുശീലയെ രക്ഷിക്കാന്‍ കയറുകെട്ടി കിണറ്റിലേക്ക് എടുത്തു ചാടിയ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
Read also: ഫാത്തിമയുടെ ആത്മഹത്യ: കേന്ദ്രം ഇടപെടുന്നു, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിലെത്തും
ഫയര്‍ഫോഴ്സെത്തി സുശീലയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. സുശീലയ്ക്കും രവീന്ദ്രനും മക്കളില്ലാത്തതിനാല്‍ വിഷ്ണുവിനെ ചെറുപ്പം മുതല്‍ ഇവരായിരുന്നു വളര്‍ത്തിയത്. സുകുമാരനാണ് വിഷ്ണുവിന്‍റെ പിതാവ്.
Post Your Comments