Latest NewsNewsIndia

കുടുംബ സുഹൃത്തിന്റെ ബ്ലാക്ക്മെയിലിംഗ്: മധ്യവയസ്കരായ ദമ്പതികള്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ജീവനൊടുക്കി

കുടുംബ സുഹൃത്തിന്റെ ബ്ലാക്ക്മെയിലിംഗ്: മധ്യവയസ്കരായ ദമ്പതികള്‍ ജീവനൊടുക്കി

ബെംഗളൂരു•ബെംഗളൂരുവിലെ ബസവേശ്വരനഗറിലെ വസതിയില്‍ മധ്യവയസ്കരായ ദമ്പതികള്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. ഒരു കുടുംബസുഹൃത്ത് തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ദമ്പതികള്‍ ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

വർഷങ്ങങ്ങളായി മഞ്ജുനാഥനഗറിൽ താമസമാക്കിയ തമിഴ്‌നാട് സ്വദേശികളായ മോഹൻ (65), ഭാര്യ നിർമ്മല (54) എന്നിവരാണ് മരിച്ചത്. മോഹന്‍ ബി.ഇ.എം.എല്ലില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ്. നിര്‍മ്മല വീട്ടമ്മയായിരുന്നു.

ടോയ്‌ലറ്റ് ക്ലീനറില്‍ വെള്ളം കലര്‍ത്തി കുടിച്ചാണ് ഇവരുവരും ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മകന്‍ കിരണ് ആണ് ഇവരെ വീടിന്റെ ഒന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിയപ്പോൾ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതില്‍ തുറക്കാന്‍ അയാള്‍ അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു.

സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ കിരൺ ഭാര്യയോടൊപ്പം രണ്ട് നില വീടിന്റെ താഴത്തെ നിലയിലാണ് താമസിക്കുന്നത്.

ഫോറൻസിക് വിദഗ്ധർ വിഷ സാമ്പിളുകൾ ശേഖരിക്കുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

നിർമ്മല എഴുതിയ തമിഴിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായി ബസവേശ്വർനഗർ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കുടുംബസുഹൃത്തായ മനോഹറിന് താനുമായി ബന്ധമുണ്ടെന്ന് അവര്‍ ആത്മഹത്യാക്കുരിപ്പില്‍ പറയുന്നു. അദ്ദേഹം ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. തുടർച്ചയായ ഉപദ്രവമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ, മനോഹറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി മരിച്ച ദമ്പതികളുടെ മകന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button