ന്യൂഡല്‍ഹി : അയോധ്യ കേസ് വിധി വന്നതിനു പിന്നാലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം . വിധി വന്നതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ യോഗങ്ങള്‍ വിളിച്ചുകൂട്ടിയത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥിരം – പ്രത്യേക സമിതി അംഗങ്ങളുടെ മീറ്റിംഗ് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്നു.
Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്വീകരിക്കേണ്ട പാര്‍ട്ടി നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യേക യോഗം ചേര്‍ന്നിരിക്കുന്നതെന്നാണ് സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
ഞായറാഴ്ച്ച ചേരാനിരുന്ന യോഗമാണ് വിധിക്ക് തൊട്ട് ശേഷം വിളിച്ചു കൂട്ടിയത്. ഭാവി കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത നയ രൂപീകരണ ബോഡിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിക്കുന്നതാണ്.
Post Your Comments