ഹൈദരാബാദ്: അയോധ്യാക്കേസില്‍ സുപ്രീം കോടതി വിധി എന്തു തന്നെയായാലും മാനിക്കണമെന്ന് യാക്കൂബ് ഹബീബുദ്ദീന്‍ ടുസി. അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയാണെന്നു താനെന്നാണു ടുസിയുടെ അവകാശ വാദം. അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുമെന്നു തനിക്കു പ്രതീക്ഷയുണ്ടെന്നും ടുസി പറഞ്ഞു. ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം ലഭിക്കുകയാണെങ്കില്‍ ആദ്യത്തെ സുവര്‍ണ കല്ല് നല്കുന്നതു താനായിരിക്കുമെന്നും ടുസി പറഞ്ഞു.
ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിയമവുമെല്ലാം ഇഴചേര്‍ന്ന വാദമായിരുന്നു അയോദ്ധ്യ കേസിൽ ഉടനീളം കണ്ടത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു (വിക്രമാദിത്യ ചക്രവര്‍ത്തി പണികഴിപ്പിച്ചതാകാം). പതിനൊന്നാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മിച്ചുവെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. അയോധ്യ ശ്രീരാമജന്മഭൂമിയാണെന്നു സ്കന്ദപുരാണം ഉള്‍പ്പെടെയുള്ള പുരാതന ഗ്രന്ഥങ്ങളിലും യാത്രാവിവരണങ്ങളിലുമുണ്ട്.
ബാബ്റി മസ്ജിദ് നിലനിന്ന ഭൂമിക്കടിയില്‍ പുരാതന ക്ഷേത്രമുണ്ടായിരുന്നതിനും അതു തകര്‍ക്കപ്പെട്ടതിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.1526ല്‍ ബാബറോ പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബോ ആണ് ക്ഷേത്രം തകര്‍ത്തതെന്നും ഹിന്ദു സംഘടനകൾ വാദിച്ചു. അതെ സമയം തര്‍ക്കഭൂമിയില്‍ 1528 മുതല്‍ മസ്ജിദ് നിലനിന്നിരുന്നു. മസ്ജിദ് 1855, 1934 വര്‍ഷങ്ങളില്‍ ആക്രമിക്കപ്പെട്ടെന്ന രേഖകളും 1934-ലെ അതിക്രമിച്ചുകയറല്‍ കേസും ഇതിനു തെളിവാണെന്നാണ് മുസ്ളീം സംഘടനകളുടെ വാദം.
അയോദ്ധ്യ വിധി: ഈ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
മസ്ജിദിനു ബാബര്‍ തുടങ്ങിവച്ച്, തുടര്‍ന്നു നവാബുമാര്‍ നല്‍കിവന്ന ഗ്രാന്റ് ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്നു.1949 ഡിസംബര്‍ 22-23 വരെ മുസ്ലിംകള് മസ്ജിദില്‍ പ്രാര്‍ഥന നടത്തിയിരുന്നെന്നു തെളിയിക്കുന്ന രേഖകളുണ്ട്. ഇതൊക്കെയാണ് എതിർ കക്ഷികളുടെ വാദം. ഈ വാദമാണ് വിശദമായ വിലയിരുത്തലിലൂടെ ഇന്ന് വിധി പറയാൻ മാറ്റിയിരിക്കുന്നത്. അതെ സമയം സുപ്രീം കോടതി അയോധ്യാക്കേസില്‍ വിധി പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി ഗുജറാത്തിലെ അഹമ്മദാബാദിലെ മോസ്കുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. രാജ്യത്തു ശാന്തിയും സമാധാനവും നിലനിര്‍ത്താനായിരുന്നു പ്രത്യേക പ്രാര്‍ഥനകള്‍.
Post Your Comments