ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്ഥാന്. കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉദ്ഘാടന ദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന് ഖാന് നേരത്തെ അറിയിച്ചിരുന്നു.
നിലവിലെ തീരുമാനപ്രകാരം ഏകദേശം 1500 രുപ വീതം ഒരാള്‍ നല്‍കണം.കൂടാതെ കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമായിരുന്നു പാക് നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ഇളവ് പാക് സൈന്യം റദ്ദാക്കിയിരുന്നു.
കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് രണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു അന്ന് ഇമ്രാന് അറിയിച്ചത്. വിഷയത്തില്‍ പാക്കിസ്ഥാന് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.
Post Your Comments