തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി നിയന്ത്രണം എടുത്തുകളഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുദ്ദേശിച്ച് 2015-ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്.
കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്റെ പ്രായപരിധി 75 വയസ്സും എം.ഡി.യുടേത് 65 വയസ്സും ആയിരുന്നു. ഇതുകാരണം പ്രാവീണ്യമുള്ള പലരെയും ഒഴിവാക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രായപരിധി എടുത്തുകളഞ്ഞത്.
കമ്പനീസ് ആക്ട് ചെയർമാന് പ്രായപരിധി നിഷ്കർഷിക്കുന്നില്ലെന്നും പുതിയ ഉത്തരവ് പറയുന്നു. അതേസമയം, എം.ഡി.യുടെ പ്രായപരിധി നിലനിർത്തി.
Post Your Comments