Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം : അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം . അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് പൊലീസുകാര്‍ സമരം നടത്തിയത്. പോലീസുകാര്‍ തിരികെ ജോലിക്ക് പ്രവേശിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പൊലീസുകാരോട് ആവശ്യപ്പെട്ടു. അച്ചടക്കമുള്ള സേനയെപ്പോലെ പെരുമാറണമെന്ന് സമരം ചെയ്യുന്ന പോലീസുകാരോട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് ആവശ്യപ്പെട്ടു.

Read Also : കോടതിവളപ്പിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം

നിയമപാലനമാണ് സര്‍ക്കാരും ജനങ്ങളും നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം. സമരം ചെയ്യുന്ന എല്ലാ പോലീസുകാരും ജോലിയില്‍ പ്രവേശിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും സമരക്കാരെ അഭിസംബോധന ചെയ്ത് അമൂല്യ പട്‌നായിക് പറഞ്ഞു.

അതേസമയം പോലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button