കോഴിക്കോട്: കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് റിപ്പോര്‍ട്ട്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണ മാര്‍ഗങ്ങളും രഹസ്യരേഖയില്‍ വിവരിക്കുന്നുണ്ടെന്നും പൊതുവാര്‍ത്ത വിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച് താഹ ഫസല്‍, അലന് ശുഹൈബ് എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. പതിനഞ്ച് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത ഇരുവരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ഇതിനിടെ ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കാന്‍ പ്രോസിക്യൂഷന് സമയം തേടി.
ശത്രുവിന്റെ തന്ത്രങ്ങളും മാര്‍ഗങ്ങളും വിവരിക്കുന്ന രഹസ്യരേഖയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പ്രത്യേകം വിവരിക്കുന്നുണ്ട്.
രഹസ്യരേഖയുടെ പകര്‍പ്പ് ദൃശ്യമാധ്യമങ്ങളിലൂടെ പോലീസ് പുറത്തുവിട്ടു.പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന് അപൂര്‍വ നടപടി സ്വീകരിച്ചത്. ഇതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.പ്രതികള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ ഉപയോഗിച്ചെന്നും ഇരുവരും മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്സുകള്‍ ലഭിച്ചെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്, അട്ടപ്പാടി, വയനാട്, പാലക്കാട് നിലമ്പൂര്‍ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാന്‍ ഇവര്‍ പോയിരുന്നു പക്ഷെ പലകാരണങ്ങള്‍ കൊണ്ട് കൂടികാഴ്ച നടന്നില്ല. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.സായുധപോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങള്‍ ഇവരുടെ പക്കലില്‍ നിന്നും ലഭിച്ചെന്നും യു.എ.പി.എ കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരോടൊത്തുള്ള ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടണ്ടെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായിരിക്കുന്ന അലനും താഹയും വയനാട്ടിലും പാലക്കാടും എറണാകുളത്തുമാണ് മാവോയിസ്റ്റ് അനുകൂല യോഗങ്ങളില്‍ പങ്കെടുത്തത്. ഇതിന്റെ തെളിവായി യോഗത്തിന്റെ മിനിട്സ് ഉണ്ടെന്നും പോലീസ് പറയുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments