Latest NewsKeralaNewsAutomobile

കാത്തിരിപ്പുകൾക്ക് വിരാമം, കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീംജി നിരത്തിലിറങ്ങി : ആദ്യയാത്ര നിയമസഭാ മന്ദിരത്തിലേക്ക്

തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് വിരാമം, പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് നിർമ്മിച്ച ഇലക്ട്രോണിക് ഓട്ടോ നീംജി നിരത്തിലിറങ്ങി. ആദ്യഘട്ടത്തിൽ 15 ഓട്ടോകളാണ് നിരത്തിലെത്തിയത്. എംഎൽഎ മാരെ നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു ആദ്യയാത്ര. എംഎൽഎ ഹോസ്റ്റലിൽ നിന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ യാത്രക്ക് തുടക്കമിട്ടു. കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയിലാണ് ഇന്ന് മന്ത്രിമാരും എംഎൽഎമാരും നിയമസഭാമന്ദിരത്തിലെത്തിയത്.

സാധാരണഓട്ടോയ്ക്ക് സമാനമായ രൂപകൽപ്പനയാണ് നീംജിയ്ക്കുമുള്ളത്. വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന തരത്തിലാണ്  നിര്‍മാണം. മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. യാത്ര ചെലവ് കിലോമീറ്ററിന് 50 പൈസമാത്രമേ ആകുവെന്ന് കെ എ എൽ വ്യക്തമാക്കുന്നു. ഈ മാസം 100 ഓട്ടോയും അടുത്ത മാർച്ചിനകം 1000 ഓട്ടോയും വിപണിയിലെത്തിക്കും. രണ്ട് ലക്ഷത്തി എൺപതിനായിരമാണ് വില. സർക്കാർ 30000 രൂപ സബ്സിഡിയായി നൽകും. മലനീകരണം തടയുന്നതിന് ഇ ഓട്ടോ വ്യാപകമാകണമെന്ന് വ്യാവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ചാർജിംഗ് സ്റ്റേഷനുകൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ ആവശ്യപ്പെടുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

Also read : ഫോർമുലാ വണ്ണിൽ വീണ്ടും ലോക ചാമ്പ്യനായി ലൂയിസ് ഹാമിൾട്ടൻ : സ്വന്തമാക്കിയത് ആറാം കിരീടം

shortlink

Related Articles

Post Your Comments

Related Articles


Back to top button