KeralaLatest NewsIndia

വാളയാർ കേസ്, പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും.

വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇതിനായി നിയമോപദേശം കിട്ടിയെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി. വിധി പകര്‍പ്പ് കിട്ടിയ ഉടന്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറയുന്നു.കേസ് അന്വേഷണത്തില്‍ പാളിച്ചയില്ലെന്നും ഡി.ഐ.ജി വ്യക്തമാക്കി.കേസിലെ ഒ​ന്നും ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ അ​ട്ട​പ്പ​ള്ളം ക​ല്ല​ങ്കാ​ട്​ സ്വ​ദേ​ശി എം. ​മ​ധു, ഇ​ടു​ക്കി രാ​ജാ​ക്കാ​ട്​ വ​ലി​യ​മു​ല്ല​ക്കാ​നം നാ​ലു​തെ​യ്​​ക്ക​ല്‍ വീ​ട്ടി​ല്‍ ഷി​ബു, വി.​മ​ധു എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട്​ ഒ​ന്നാം​ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി (പോ​ക്സോ) കഴിഞ്ഞ ദിവസം വി​ട്ട​യ​ച്ച​ത്.

കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. നാ​ലാം പ്ര​തി ചേ​ര്‍​ത്ത​ല സ്വ​ദേ​ശി പ്ര​ദീ​പ്​​കു​മാ​റി​നെ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​വെ​റു​തെ വി​ട്ടി​രു​ന്നു. 17കാ​ര​നാ​ണ്​ അ​ഞ്ചാം​പ്ര​തി.2017 ജ​നു​വ​രി ഒ​ന്നി​നാ​ണ്​​​​ 13 വ​യ​സ്സു​കാ​രി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. മാ​ര്‍​ച്ച്‌​ നാ​ലി​ന്​ ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി​യെ​യും ഇ​തേ രീ​തി​യി​ല്‍ ക​ണ്ടെ​ത്തി. ഇ​രു​വ​രും മ​ര​ണ​ത്തി​ന്​ മു​മ്പ് ​​ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യ​താ​യി പോ​സ്​​​റ്റ്​​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്​​ത​മാ​യി​രു​ന്നു. കേ​സ്, പൊ​ലീ​സ്​ ഗൗ​ര​വ​മാ​യെ​ടു​ത്ത​തും അ​റ​സ്​​റ്റി​ന്​ വ​ഴിയൊ​രു​ങ്ങി​യ​തും ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ്.ബാ​ല​ലൈം​ഗി​കാ​​തി​ക്ര​മം, പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ അ​തി​ക്ര​മം, ആ​ത്​​മ​ഹ​ത്യ​പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ്​ പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യിരുന്ന​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ തൂ​ങ്ങി​മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യി​ച്ചെ​ങ്കി​ലും ആ​ത്​​മ​ഹ​ത്യ​യാ​ണെ​ന്നാ​യി​രു​ന്നു അ​​ന്വേ​ഷ​ണ സം​ഘ​ത്തി​​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ആ​ദ്യ​മ​ര​ണം ന​ട​ന്ന​പ്പോ​ള്‍ അ​​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്​​ച​വ​രു​ത്തി​യ വാ​ള​യാ​ര്‍ എ​സ്.ഐ ​യെ​ സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്​​തി​രു​ന്നു. നാ​ര്‍​കോ​ട്ടി​ക്​ സെ​ല്‍ ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന എം.​ജെ. സോ​ജ​നാ​ണ്​ പി​ന്നീ​ട്​ അ​ന്വേ​ഷി​ച്ച്‌​ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു. മൂ​ന്നും നാ​ലും പ്ര​തി​ക​ള്‍​ക്ക്​ യ​ഥാ​ക്ര​മം 2019 ജ​നു​വ​രി​യി​ലും മാ​ര്‍​ച്ചി​ലും ജാ​മ്യം ല​ഭി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത അ​ഞ്ചാം​പ്ര​തി​യു​ടെ വി​ചാ​ര​ണ ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button