കണ്ണൂര്‍ : ആധുനിക ലിങ്ക് ഹോഫ്മാന്‍ ബോഷ് കോച്ചുകളിലോടുന്ന തീവണ്ടികളില്‍ ചാണകനാറ്റമെന്ന് പരാതി. ഇതുകാരണം നേത്രാവതി വെരാവല്‍, മംഗളൂരി-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ മൂക്കുപൊത്തി സഞ്ചരിയ്ക്കേണ്ട അവസ്ഥയാണ്. ഇവയില്‍ സ്ഥാപിച്ച വാക്വം-കംപ്രസ്ഡ് ബയോ-ടോയ്ലെറ്റുകള് കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് കാരണം. എല്‍എച്ച്ബി വണ്ടികളിലെ എസി കോച്ചുകളില്‍ വാക്വം ബയോടോയ്ലെറ്റുകളാണ് ഉപയോഗിയ്ക്കുന്നത്. സ്ലീപ്പര്‍, ജനറല്‍ കോച്ചുകളില്‍ കംപ്രസ്ഡ് സാങ്കേതിക വിദ്യയും.
വാക്വം സാങ്കേതികത്വത്തില്‍ വിസര്‍ജ്യം ശക്തമായ മര്‍ദത്തില്‍ വലിച്ചെടുത്ത് വണ്ടിക്കടിയിലെ സംഭരണിയില്‍ എത്തിക്കുകയാണ് ചെയ്യുക. ഇതിന് വെള്ളം കുറച്ചുമതി. എക്സ്പ്രസ് വണ്ചികളിലെ ടോയ്ലെറ്റുകളില് ഒഴിയ്ക്കുന്ന വെള്ളത്തിന്റെ ശക്തിയിലാണ് വിസര്‍ജ്യം ടാങ്കിലെത്തുന്നത്. ഇവയില്‍ ദ്വാരത്തിന്റെ വിസ്തൃത് നാലിഞ്ചോളം വരും. എന്നാല്‍, എല്‍എച്ച്ബിയില്‍ വായും ശക്തമായി വലിച്ചെടുക്കേണ്ടതിനാല് ഒന്നര ഇഞ്ചു മാത്രമേ വിസ്തൃതിയുള്ളൂ. ഈ ചെറിയ ദ്വാരത്തില്‍ തടസമുണ്ടാകുന്നതാണ് നാറ്റത്തിനു കാരണം
Post Your Comments