കോഴിക്കോട് : കൂടത്തായി മരണ പരമ്പരയില്‍ സിലിയുടെ കൊല സംബന്ധിച്ച് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയെ തുടര്‍ന്ന് ഒന്നുമറിയില്ലെന്ന പറഞ്ഞൊഴിഞ്ഞ ഷാജുവിന് കുരുക്ക് മുറുകും. സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്കി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ‘എവരിതിങ് ക്ലിയര്‍’ എന്നാണു സന്ദേശമയച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്കി.
Read Also : കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് ജോളിയുടെ നിര്‍ണായക മൊഴി : സംശയമുന ഷാജുവിന് നേര്‍ക്ക്
സിലി വധക്കേസില്‍ ജോളി ജോസഫിനെ നേരത്തേ ആറു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 26ന് വൈകിട്ടു നാലു മണിവരെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വച്ച് ഗുളികയില്‍ സയനൈഡ് പുരട്ടി നല്കി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം.
സിലി മരണദിവസം അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ആശുപത്രിയില്‍നിന്ന് ഒപ്പിട്ടു വാങ്ങിയത് ജോളിയാണ്. ഈ ആഭരണങ്ങള്‍ കണ്ടെത്തണമന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജോളിയെ സ്വദേശമായ കട്ടപ്പനയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments