തിരുവനന്തപുരം: സംസ്ഥാനത്ത് ചൈല്‍ഡ് പോണ്‍ സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇതോടെ ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ വലിയ ശിക്ഷയാണ് കാത്തിരിയ്ക്കുനന്ത്.. പോക്സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കാം.
ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സമൂഹമാധ്യമങ്ങളിലൂടെ അയയ്ക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഐടി ആക്ടിലെ വകുപ്പുകളും ചുമത്തപ്പെടും.
നിങ്ങള്‍ അംഗമായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇത്തരം വിഡിയോ എത്തിയാലും നിങ്ങള്‍ക്കെതിരെ അന്വേഷണമുണ്ടാകാം. മറ്റൊരാള്‍ വിഡിയോ അയച്ചുതന്നിട്ടും നിങ്ങള്‍ അധികൃതരെ അറിയിക്കുന്നില്ലെങ്കില്‍ നടപടിയുണ്ടാകാമെന്ന് കേരള പൊലീസിന്റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments