ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത തുക കൈവശം വെച്ചതിന് മാവോയിസ്റ്റ് നേതാവിന്റെ ഭാര്യയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ചോട്ടു ഖേര്‍വാര്‍ എന്നയാളുടെ ഭാര്യ ലളിത ദേവിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹാറ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും മ്യൂച്ച്വല്‍ ഫണ്ടിലുമായാണ് ലളിതയുടെയും മക്കളുടെയും പേരില്‍ വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ലത്തേഹര്‍ ജില്ലയിലാണ് സംഭവം.
ALSO READ: കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴും
സെപ്റ്റംബര്‍ 14ന് മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തെങ്കിലും ചോട്ടു ഖേര്വാറും ലളിതയും ഒളിവിലായിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബലുമത് ഏരിയയിലെ ഭീകര നേതാവാണ് ചോട്ടു ഖേര്‍വാര്‍. ചോട്ടു ഖേര്വാറിനും ഭാര്യക്കും പുറമെ മറ്റ് മൂന്ന് പേര്‍ക്കുമെതിരെ എന്‍ഐഎ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
ALSO READ: കൊട്ടിക്കലാശം: പ്രചാരണം അവസാന മണിക്കൂറിൽ; കോന്നിയിൽ സംഘർഷം
3 ലക്ഷം രൂപയും ലളിതാ ദേവിയുടെ പേരില്‍ 12 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകളും സഹാറ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജരായ ചന്ദന്‍ കുമാര്‍ എന്നയാളില്‍ നിന്നും കണ്ടെത്തിയിരുന്നതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments