സിംഗപ്പൂര്‍: ഇന്ത്യന്‍ താരം സൗരവ് കോത്താരിയെ പരാജയപ്പെടുത്തി ലോക ബില്ലിയാര്‍ഡ്‌സ് കിരീടം നേടിയിരിക്കുകയാണ് പീറ്റര്‍ ഗില്‍ക്രിസ്റ്റ്. 1307-967 എന്ന സ്‌ക്കോറിനാണ് ഇന്ത്യന്‍ താരം സൗരവിനെ ഗില്‍ക്രിസറ്റ് തറപറ്റിച്ചത്. സിംഗപ്പൂര്‍ താരത്തിന്റെ കായികജീവിതത്തിലെ 6-ാമത്തെ കിരീടമാണ് നേടിയിരിക്കുന്നത്.
2018 ഫൈനലില്‍ 1134-944 നാണ് കോതാരി ചാമ്പ്യനായത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ റോയല്‍ ഓട്ടോമോബൈല്‍ ക്ലബ്ബ് ഓഫ് വിക്ടോറിയയിലാണ് മത്സരം നടന്നത്. കഴിഞ്ഞതവണത്തെ ചാമ്പ്യനാണ് സൗരവ് കോതാരി. 1994 മുതല്‍ പലസമയത്തായിട്ടാണ് 51 കാരനായ ഗില്‍ക്രിസ്റ്റ് കിരീടം ചൂടിയത്. സമീപകാലത്ത് 2016ലാണ് അവസാനമായി ഫൈനലില്‍ ജയിച്ചത്. ഇത്തവണ ഫൈനലില്‍ തോറ്റ ഇന്ത്യന്‍താരം സൗരവ് കോതാരിയാണ് കഴിഞ്ഞ തവണ ഗില്‍ക്രിസ്റ്റിന്റെ കിരീടമോഹം ഇല്ലാതാക്കിയത്.
തുടര്‍ച്ചയായി റെഡ് പോട്ട് നേടാനാകാതെ പതറിയതോടെ അവസരങ്ങള്‍ ഗില്ലിന്റെതായിമാറി. അഞ്ചുമണിക്കൂര്‍ നീണ്ട ഫൈനലില്‍ ആദ്യസെഷനില്‍ മുന്നില്‍ നിന്നശേഷമാണ് പിന്നോട്ടടിക്കപ്പെട്ടത്.
Post Your Comments