ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് താമസിക്കാന്‍ ഒരുക്കിയ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ച അഞ്ച് തിബറ്റന്‍ അനുകൂലികളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് ആറ് തിബറ്റന്‍ പ്രതിഷേധക്കാരെ കൂടി ചെന്നൈ എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഇവര്‍.
ഐ.ടി.സിയുടെ ഗ്രാന്‍ഡ് ചോള ഹോട്ടലിലാണ് ദ്വി ദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഷി ജിന്‍പിങ് താമസിക്കുക. ഇതിന് മുന്നിലായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തിയ ഷി ജിന്‍പിങ്ങിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെന്നൈയിലെത്തിയിരുന്നു. പൗരാണികനഗരമായ മഹാബലിപുരത്ത് ഇന്ന് വൈകിട്ടാണ് ഷി ജിന്‍പിങ്-മോദി അനൗപചാരിക ഉച്ചകോടി നടക്കുക.
Post Your Comments