Latest NewsNewsInternational

‘ സ്വര്‍ണവും പണവും പൊയ്‌ക്കോട്ടെ, പക്ഷേ അത് എനിക്ക് തിരിച്ചുവേണം’; കള്ളനെതിരെ യുവതി നല്‍കിയ പരാതി കണ്ട് ഞെട്ടി പോലീസ്

 

നോര്‍ത്ത് കരോലിന(അമേരിക്ക): കള്ളന്മാര്‍ വീട്ടിക്കയറിയാല്‍ പിന്നെ പല വസ്തുക്കളും അടിച്ചുമാറ്റും. അങ്ങനെ തങ്ങള്‍ക്ക് പ്രിയപ്പെട്ട പല വസ്തുക്കളും മോഷണം പോയെന്ന പരാതിയുമായി പലരും പോലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ടാകും. ചിലതൊക്കെ തിരിച്ച് കിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നോര്‍ത്ത് കരോലിനയിലുള്ള മുപ്പത്തിയെട്ടുകാരിയായ യുവതി നല്‍കിയ പരാതി കണ്ട പോലീസുകാര്‍ ഞെട്ടി. സ്വര്‍ണവും പണവും വന്‍വില വരുന്ന മേക്കപ്പ് കിറ്റും മോഷണം പോയിട്ടും വീട്ടില്‍ നിന്ന് മോഷണം പോയ ഒരു സെക്‌സ് ടോയുടെ കാര്യത്തില്‍ മാത്രമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച രാത്രി യുവതി പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് മനസിലാകുന്നത്. വിചിത്രമായ ഈ പരാതിയില്‍ ഇനി എന്ത് നടപടി സ്വീകരിക്കണമെന്നറിയാത്ത അവസ്ഥയാണ് പോലീസിന്. 12 ഇഞ്ചോളം നീളമുള്ള ഇലക്ട്രിക് വൈബ്രേറ്ററാണ് യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം പോയത്. 30 ഡോളര്‍ വിലവരുന്ന വൈബ്രേറ്റര്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ടാണ് യുവതി പോലീസിനെ സമീപിച്ചത്.

450 ഡോളര്‍( ഏകദേശം മുപ്പത്തിയൊന്നായിരം രൂപ) വിലമതിക്കുന്ന വൈബ്രേറ്റര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നാണ് യുവതി വാങ്ങുന്നത്. ആ സമയം ഓഫറും ലഭിച്ചിരുന്നെന്ന് യുവതി പരാതിയില്‍ വിശദമാക്കുന്നു. യുവതിയുടെ പരാതി സ്വീകരിച്ച ബ്രണ്‍സ്വിക്ക് പോലീസ് കള്ളന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനും വീട് അതിക്രമിച്ച് കയറിയതിനുമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button