Latest NewsNewsBusiness

ഓഹരി വിപണി ഉണർന്നു : വ്യാപാരം ഇന്ന് നേട്ടത്തിൽ തുടങ്ങി

മുംബൈ : കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടത്തിലായിരുന്ന ഓഹരി വിപണി വ്യാപാര ആഴ്ചയിലെ ആവാസന ദിനത്തിൽ ഉണർന്നു. വെള്ളിയാഴ്ച സെന്‍സെക്സ് 175 പോയിന്റ് നേട്ടത്തിൽ 38282ലും നിഫ്റ്റി 40 പോയിന്റ് നേട്ടത്തിൽ 11354ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 458 ഓഹികള്‍ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്സി, സിപ്ല, ബജാജ് ഓട്ടോ, യുപിഎല്‍, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഐഒസി, ഗ്രാസിം, ബിപിസിഎല്‍, ഗെയില്‍, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button