മുംബൈ : വ്യാപാര ആഴ്ച്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. ചൊവ്വാഴ്ച സെന്‍സെക്സ് 362 പോയിന്റ് താഴ്ന്നു 38305.41ലും നിഫ്റ്റി 115 പോയിന്റ് താഴ്ന്നു 11359.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 698 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 1784 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളിലാണ് കനത്ത വില്പന സമ്മര്‍ദം നേരിട്ടത്. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്സ് 700 പോയന്റോളം താഴെ വീണുവെങ്കിലും തിരിച്ചുകയറിയിരുന്നു.
ബിപിസിഎല്‍, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും എസ്ബിഐ, ഭാരതി എയര്‍ടെല്‍, സിപ്ല, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, വിപ്രോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും അവസാനിച്ചു.
Post Your Comments