Latest NewsIndiaInternational

കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ച്‌ പാകിസ്ഥാന്‍

സിഖ് സമുദായത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് മന്‍മോഹന്‍സിംഗിനെ ക്ഷണിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.

ന്യൂഡല്‍ഹി∙ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ഒഴിവാക്കി. എന്നാൽ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ക്ഷണമുണ്ടെന്നതാണ് ശ്രദ്ധേയം. സിഖ് സമുദായത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് മന്‍മോഹന്‍സിംഗിനെ ക്ഷണിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.

‘കര്‍താര്‍പുര്‍ ഇടനാഴിയുടെ . വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഔദ്യോഗിക ക്ഷണക്കത്ത് അദ്ദേഹത്തിന് പാക്കിസ്ഥാന്‍ ഉടന്‍ അയയ്ക്കും.’- പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ്, ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുകയാണെന്നും ഗുരുനാനാക്കിന്റെ ജന്മദിനത്തില്‍ ഇവിടേക്കെത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 550-ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ ഒന്‍പതിനാണ് കര്‍താര്‍പുര്‍ ഇടനാഴി ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കായി പാക്കിസ്ഥാന്‍ തുറന്നുകൊടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button