Latest NewsNewsInternational

സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരത്തിന് അർഹയായി ഗ്രെറ്റ തുന്‍ബെര്‍ഗ്

സ്റ്റോക്ക് ഹോം: സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരത്തിന് അർഹയായി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്. ‘ബദല്‍ നൊബേല്‍’ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരത്തിനാണ് ഗ്രെറ്റ അര്‍ഹയായത്. നൊബെല്‍ സമ്മാനത്തിന് ഗ്രെറ്റയെ പരിഗണിക്കണമെന്ന ആവശ്യം ലോകത്തിലെ പല കോണുകളിലും ഉയര്‍ന്നുവരുന്നതിനിടെയാണ് ബദല്‍ നൊബേല്‍ എന്നറയിപ്പെടുന്ന ഈ പുരസ്കാരം തേടിയെത്തുന്നത്. ശാസ്ത്രീയാടിത്തറയിലൂന്നി കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഇടപെടല്‍ നടത്താന്‍ രാഷ്ട്രീയതലത്തില്‍ പ്രേരണയായതിനാണ് പുരസ്കാരം നൽകുന്നതെന്ന് റൈറ്റ് ലൈവ്‍ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രസീലിയന്‍ ഗോത്രവര്‍ഗ നേതാവ് ദാവി കോപനാവാ, പടിഞ്ഞാറന്‍ സഹാറയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അമിനതൗ ഹൈദര്‍, ചൈനീസ് വനിതാവകാശ പ്രവര്‍ത്തക ഗുവ ജിയാന്‍മേ എന്നിവര്‍ക്കൊപ്പമാണ് ഗ്രെറ്റയും അവാര്‍ഡിന് അര്‍ഹയായിരിക്കുന്നത്. അവാർഡ് ജേതാവിന് ഒരു മില്യണ്‍ സ്വീഡിവ്ഷ ക്രൗണ്‍സ് ( ഏകദേശം 73 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button