ദുബായ്: ഓരോ പൗരനും ജോലി നൽകുക എന്ന ലക്ഷ്യത്തോടെ ദുബൈയിലെ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച ദുബായിൽ പുതിയ പദ്ധതിക്ക് അംഗീകാരം നൽകി.
ALSO READ: ദുബായ് എമിറേറ്റ്സ്: നിങ്ങളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങൾ
“ഓരോ പൗരനും മാന്യമായ ജീവിതം പ്രദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” കിരീടാവകാശി ട്വീറ്റ് ചെയ്തു.
ALSO READ: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാഹനനിയന്ത്രണം
“യുഎഇയിലെ ആളുകൾ എല്ലാ തൊഴിൽ മേഖലകളിലും സ്വയം കഴിവ് തെളിയിച്ചിട്ടുണ്ട്, അവരുടെ നേട്ടങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു. “അടുത്ത ഘട്ടത്തിൽ, എമിറൈസേഷൻ പ്രക്രിയയെ ബാധിച്ച വെല്ലുവിളികളും പ്രതിബന്ധങ്ങളും ഞങ്ങൾ പരിശോധിക്കും, കൂടാതെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും നമ്മുടെ പൗരന്മാരുടെ കഴിവുകൾക്കും അനുസൃതമായി അവ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കും.” അദ്ദേഹം പറഞ്ഞു.
Post Your Comments