കൊച്ചി: സിനിമാസ്റ്റയിലില്‍ ഹോട്ടലുകളില്‍ ചെന്ന് പണപിരിവും കാശ് കൊടുക്കാതെ ഭക്ഷണവും.. കാശ് ചോദിച്ചാല്‍ ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറച്ചിലും. കൊച്ചിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. എറണാകുളത്തെ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ചെന്ന് നടത്തിപ്പുകാരെ ഓരോരോ കാര്യങ്ങളു പറഞ്ഞു ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തി വന്നിരുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശി വലിയ കുളങ്ങര വീട്ടില്‍ ജോഷി (54), പനങ്ങാട് മാടവന സ്വദേശി കുണ്ടം പറമ്പില്‍ വീട്ടില്‍ ഹഷീര്‍ (44) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
Read Also : സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ഇടം നേടി കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡിലെ അറേബ്യന്‍ ഹോട്ടലുടമ പരീതിന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ ഇപ്പോള്‍ പിടിയിലായത്. ഇവര്‍ ഇടയ്ക്കിടെ ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിക്കുകയും പൈസ കൊടുക്കാതെ പോകുകയും പതിവായിരുന്നു. പൈസ ചോദിച്ചാല്‍ ഭക്ഷണം നിലവാരം കുറവാണെന്നോ അല്ലെങ്കില്‍ മാലിന്യം കാനയില്‍ ഒഴുക്കുന്നതിനെതിരെ കോര്‍പ്പറേഷനില്‍ പരാതി കൊടുത്തു സ്ഥാപനം പൂട്ടിക്കും തുടങ്ങിയ പലവിധ ഭീഷണി കളാണ് ഇവര്‍ നടത്തിവന്നിരുന്നത്.
തിരക്കുള്ള സമയങ്ങളില്‍ സ്ഥാപനത്തില്‍ വന്നു ബഹളം വെക്കുന്നത് ഒഴിവാക്കാന്‍ മിക്കവരും പൈസ കൊടുത്തു ഇവരെ ഏത് വിധേനയും ഒഴിവാക്കി വിടുകയാണ് പതിവ്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഇവര്‍ വന്നു പണം ആവശ്യപ്പെടുകയും ആ സമയം ഹോട്ടലില്‍ ഉണ്ടായിരുന്ന ഉടമ പണം നല്കാന് വിസമ്മതിക്കുകയും ചെയ്തെങ്കിലും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും തുടര്‍ന്നു ഹോട്ടല്‍ പൂട്ടിക്കും എന്ന് പറഞ്ഞു പോകുകയുമായിരുന്നു. തുടര്‍ന്നാണ് ഹോട്ടലുടമ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments