Latest NewsIndia

കശ്മീരിൽ ഭൂരിഭാഗം നിയന്ത്രണവും നീക്കി, ജനജീവിതം സാധാരണ നിലയിലേക്ക് , വിഘടനവാദികൾക്കും മനംമാറ്റം, ഗുലാം നബി ആസാദ് കാശ്മീരിൽ

ഉത്തര കശ്മീരിലെ കുപ്‌വാര ജില്ലയിലെ ചില മേഖലകളിലും നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല.

ശ്രീനഗർ ∙ കശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥന വിവിധ പള്ളികളിൽ കനത്ത കാവലിലാണു നടന്നത്. താഴ്‌വരയിൽ ഇന്റർനെറ്റ്, മൊബൈൽ നിരോധനം തുടരുന്നു. കാശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇത് പിൻവലിക്കാത്തതു. ഉത്തര കശ്മീരിലെ കുപ്‌വാര ജില്ലയിലെ ചില മേഖലകളിലും നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല.

ഇതിനിടെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കശ്മീർ സന്ദർശിച്ചു.ശ്രീനഗറിലെ ലാൽ ദേദ് ആശുപത്രി സന്ദർശിച്ച അദ്ദേഹം രോഗികളുമായി സംസാരിച്ചു. കാശ്മീരിലേക്ക് ഇപ്പോഴും പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. കാശ്മീരിൽ കാര്യമായ പ്രതിഷേധമില്ലെന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രകോപനം. കശ്മീരിൽ പൂഞ്ച്, രജൗരി ജില്ലകളിൽ യഥാർഥ നിയന്ത്രണരേഖയിൽ സിവിലിയൻ മേഖലകളിലേക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 16 വളർത്തു മൃഗങ്ങൾ ചത്തു.

‘കശ്മീരിന്റെ വികസനത്തിനും സമാധാനശ്രമത്തിനും കൂടെ നില്‍ക്കും, ഇനി ഭീകരരെ സഹായിക്കില്ല’ : വിഘടനവാദി നേതാക്കളുടെ ഉറപ്പ് ഇങ്ങനെ , മോചനം

അതിർത്തി സേന തിരിച്ചടിച്ചു. ആളപായമില്ല. മേഖലയിലെ 6 സർക്കാർ സ്കൂളുകളിലെ ക്ലാസുകൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നെന്നും സേനാ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button