ലഖ്നൗ: ലൈംഗിക പീഡന പരാതിയിൽ ആരോപണവിധേയനായ മുന്‍കേന്ദ്രമന്ത്രിയും, ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല, പകരം ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. വൈദ്യ പരിശോധനക്കായി ചിന്മയാനന്ദിനെ ഷാജഹാൻപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ശേഷം കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു അടൽ ബിഹാരി വാജ്പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്.
Shahjahanpur: BJP leader Swami Chinmayanand has been arrested in connection with the alleged sexual harassment of a UP law student. pic.twitter.com/gxZxr81qN6
— ANI UP/Uttarakhand (@ANINewsUP) September 20, 2019
കഴിഞ്ഞ മാസമാണ് ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമ വിദ്യാർത്ഥിനി രംഗത്തെത്തിയത്. ശേഷം കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നും കണ്ടെത്തിയിരുന്നു. ഒരു വർഷത്തോളം ചിന്മായനന്ദ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണസംഘത്തോട് പെണ്‍കുട്ടി പറഞ്ഞത്.
Shahjahanpur: BJP leader Chinmayanand who was arrested in connection with the alleged sexual harassment of a UP law student, sent to 14 day judicial custody by a local court pic.twitter.com/p3DHtTWKYQ
— ANI UP/Uttarakhand (@ANINewsUP) September 20, 2019
Post Your Comments