ന്യൂഡല്‍ഹി: പൊതുമേഖല മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്‌ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ ലയനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ആര്‍ബിഐ നിരക്ക് കുറച്ചതിന് ശേഷമുള്ള വായ്പകളുടെ പലിശയിളവും ഇന്ന് ചര്‍ച്ചയാകും. നിഷ്‌ക്രിയ ആസ്തി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നടത്തുന്നത് സംബന്ധിച്ച നയങ്ങളും ചർച്ചയാകും. നാളെ ഗോവയില്‍ ജിഎസ്ടി കൌണ്‍സിലും ചേരുന്നുണ്ട്. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനിടെ വാഹനങ്ങളുടെ ജിഎസ്ടി കുറക്കണമെന്ന ആവശ്യം പരിഗണിക്കുമോയെന്നും ചോദ്യമുയരുന്നുണ്ട്.
Read also: ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാൻ നിർദേശം
Post Your Comments