ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാതൃഭാഷക്ക് ശേഷം രണ്ടാമത്തെ പരിഗണന ഹിന്ദിക്ക് നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും അമിത് ഷാ പറയുകയുണ്ടായി. തന്‍റെ വാക്കുകള്‍ വ്യാഖ്യാനിച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദിയെ മാതൃഭാഷക്ക് ശേഷം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും ഹിന്ദി പ്രധാന ഭാഷയല്ലാത്ത ഗുജറാത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments