ഇസ്രയേല്‍ ; ഗള്‍ഫ് രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിന് തിരിച്ചടിയായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോളുകളും മുന്‍ സൈനിക മേധാവിയും ബ്ലൂ ആന്‍ഡ് വെറ്റ് സഖ്യത്തിന്റെ സ്ഥാനാര്‍ഥിയുമായ ബെന്നി ഗാന്റ്‌സിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. അറബ് പാര്‍ട്ടികളുടെ മുന്നേറ്റമാണ് ഇക്കുറി നെതന്യാഹുവിന് വെല്ലുവിളിയാകുന്നത്. തീവ്രവലതുപക്ഷവും നെതന്യാഹുവിന് ഒപ്പമില്ലെന്നാണ് സൂചന. അര്‍ധരാത്രിയോടെ ഫലമറിയാം.
Read Also :എണ്ണ വിതരണം സംബന്ധിച്ച് സൗദിയുടെ പ്രഖ്യാപനം : ആഗോള വിപണിയില്‍ എണ്ണ വിലയ്ക്ക് ഇടിവ്
ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണം അസാധ്യമായതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. ആറു മാസത്തിനിടെ രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പിനാണ് ഇസ്രായേല്‍ സാക്ഷ്യം വഹിക്കുന്നത്. 120 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണം.
ഏപ്രിലില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്കും മുഖ്യപ്രതിപക്ഷമായ ബ്ലൂ ആന്‍ഡ് വൈറ്റിനും 35 സീറ്റ് വീതമാണ് ലഭിച്ചത്. ലിക്കുഡ് സഖ്യത്തിന് മൊത്തം 65 സീറ്റുണ്ടെന്നു കണക്കാക്കിയായിരുന്നു അധികാരാരോഹണം. മുഖ്യ സഖ്യകക്ഷിയായ ഇസ്രയേല്‍ ബൈത്തനുവിന്റെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന്, നിശ്ചിത സമയപരിധിയില്‍ മന്ത്രിസഭാരൂപീകരണത്തിനു കഴിഞ്ഞില്ല. ഇക്കുറി തീവ്രവലതുനിലപാടുകളുമായാണ് നെതന്യാഹു പ്രചാരണം നടത്തിയത്. പക്ഷേ അറബ് വിരുദ്ധപ്രചാരണം ഗുണം ചെയ്തില്ലെന്നാണ് സൂചന.
വന്‍ അഴിമതിക്കേസുകള്‍ നേരിടുന്ന നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. പ്രധാനമന്ത്രി പദവിയാണ് നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ നെതന്യാഹുവിനെ ഒഴിവാക്കി ഐക്യസര്‍ക്കാര്‍ ആകാമെന്നാണ് ഗാന്റ്‌സിന്റെ പ്രഖ്യാപനം.
Post Your Comments