Latest NewsNewsIndia

സമാജ്വവാദി പാര്‍ട്ടി എംപി അസംഖാനെതിരെ വീണ്ടും പുതിയ കേസ്

രാംപൂര്‍: സമാജ്വവാദി പാര്‍ട്ടി എംപി അസംഖാനെതിരെ വീണ്ടും പുതിയ കേസ്. പുസ്തകമോഷണത്തിനും പോത്തുകളെ മോഷ്ടിച്ചതിനും പുറമെ ആടുമോഷണത്തിനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also : സ്വയം വിഡ്ഢിയായി വീണ്ടും ഇമ്രാൻ ഖാൻ; പാക്കിസ്ഥാന്റെ ആവശ്യത്തിനൊപ്പം നിലകൊണ്ട 58 രാജ്യങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് പാക്ക് പ്രധാന മന്ത്രിയുടെ ട്വീറ്റ്

2016 ഒക്ടോബര്‍ 15 ന് അസം ഖാനും മറ്റ് 25 പേരും ചേര്‍ന്ന് തന്റെ വീട് തകര്‍ക്കുകയും ആടുകളെ അപഹരിക്കുകയും ചെയ്തയായി നസീന ഖാതൂന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. നാല് ആടുകള്‍ക്ക് പുറമെ മൂന്ന് പോത്തുകളെയും ഒരു പശുവിനെയും തന്റെ ആഭരണങ്ങളും അസംഖാന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ അപഹരിച്ചതായി നസീമ നല്‍കിയ പരാതിയില്‍ പറയുന്നു.

Read Also : ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങണം, എൻഫോഴ്‌സ്‌മെന്റ് അങ്ങോട്ട് ചെല്ലേണ്ടെന്ന് പറയുന്നു: കോടതി ചെയ്‌തത്‌

വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ സരായി ഗേറ്റ് യത്തീംഖാനയ്ക്ക് സമീപമുള്ള സ്ഥലത്താണ് നസീമ രണ്ട് ദശാബ്ദങ്ങളായി താമസിക്കുന്നത്. ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ അസംഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെ ഗുണ്ടാസംഘവുമായെത്തിയ അസംഖാന്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റി്സ്വി, സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫാര്‍ അഹമ്മദ് ഫാറൂഖി തുടങ്ങിയവരെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പോത്തിനെ മോഷ്ടിച്ചതായ പരാതിയില്‍ അസംഖാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 2016 ഒക്ടോബറിലാണ് ീ സംഭവവും ഉണ്ടായത്. ഘോസിയാന്‍ യത്തീംഖാനക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന ആസിഫ്, സക്കീര്‍ അലി എന്നിവരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ഇവരുടെ പോത്തിനെ കടത്തികൊണ്ടുപോകുകയും ചെയ്തതായാണ് പരാതി.

പരാതിക്കാരന്‍ താമസിച്ചിരുന്ന സ്ഥലം സ്‌കൂള്‍ നിര്‍മാണത്തിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട് ഒഴിയണമെന്ന് അസംഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്. വിദ്വേഷ പ്രസംഗം, ഭൂമി തട്ടിപ്പ് അടക്കം അമ്പതോളം കേസുകള്‍ അസംഖാനെതിരെ ഇപ്പോല്‍ നിലവിലുണ്ട്. ഇതില്‍ 29 കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button