കൊല്ലം: വൻ കഞ്ചാവ് വേട്ട. ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊറ്റങ്കര സ്വദേശി തജ്മൽ ആണ് കൊല്ലം ചാത്തന്നൂരില്‍ എക്സൈസ് വകുപ്പ് പിടികൂടിയത്. ഓണം പ്രമാണിച്ച് എക്സൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം കഞ്ചാവ് കൈവശം വച്ച ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ കർശനമായ പരിശോധനയിൽ മേവറത്ത് വച്ച് തജ്മൽ പിടിയിലാവുകയായിരുന്നു.
Also read : ഹലാലല്ലാത്ത ചേരുവകള്‍, വിവിധ ചോക്ലറ്റ് ബ്രാൻഡുകൾ നിരോധിച്ചേക്കും
ആഢംബര വാഹനങ്ങളില്‍ കറങ്ങി നടന്നായിരുന്നു തജ്മലിന്റെ കഞ്ചാവ് വില്‍പന. ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങി അവിടെ നിന്ന് തിരുപ്പൂരിലെത്തിച്ചശേഷം, തുണിത്തരങ്ങള്‍ നിറച്ച ബാഗിനടിയില്‍വച്ച് ബസ് മാര്‍ഗം കൊല്ലത്തെത്തിക്കും. ഒരു കിലോ കഞ്ചാവ് ഇരുപതിനായിരം രൂപ നല്‍കി വാങ്ങും.അൻപത് ഗ്രാം വീതമുള്ള പൊതികളാക്കുമെന്നും . ഒരു പൊതി 3000 രൂപ വരെ ഈടാക്കിയാണ് വില്‍പനയെന്നും അധികൃതർ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ തജ്മലിനെ റിമാന്‍ഡ് ചെയ്തു.
Post Your Comments