മസ്‌ക്കറ്റ് : വിദേശികളുമായി സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാജ്യങ്ങളിൽ മികച്ച നേട്ടം സ്വന്തമാക്കി ഒമാന്‍. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ഒമാൻ ഈ ബഹുമതി നേടിയത്. സേഫ്റ്റി-സെക്യൂരിറ്റി ഉപ വിഭാഗത്തിലും ഒമാന് തന്നെയാണ് ഒന്നാം സ്ഥാനം. 187 രാഷ്ട്രങ്ങളില്‍ താമസിക്കുന്ന 182 രാജ്യങ്ങളില്‍ നിന്നുള്ള 20259 പേരെ ഉള്‍പ്പെടുത്തിയാണ് മ്യൂനിച്ച് കേന്ദ്രമായ ഇന്റര്‍നേഷന്‍സ് സര്‍വേ സംഘടിപ്പിച്ചത്.
Also read : അബുദാബിയിൽ യൂണിവേഴ്‌സൽ ആശുപത്രി അടച്ചു; കാരണമായി അധികൃതർ പറഞ്ഞത്
മുഴുവന്‍ വിഭാഗങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒമാന് ആഗോള തലത്തില്‍ 32ാം സ്ഥാനവും,വിദേശത്ത് താമസമുറപ്പിക്കുന്നതിന്റെ എളുപ്പം ഉപ വിഭാഗത്തില്‍ ആഗോള തലത്തില്‍ ആറാം സ്ഥാനവുമാണ് ഒമാൻ നേടിയത്. സ്വദേശികള്‍ക്ക് വിദേശികളോട് പൊതുവെ സ്വാഗത മനോഭാവമാണ് ഉള്ളതെന്ന് 87 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ ജീവിത നിലവാരത്തില്‍ 64 രാഷ്ട്രങ്ങളില്‍ 35ാം സ്ഥാനം നേടാനെ ഒമാന് കഴിഞ്ഞുള്ളൂ. ബഹറൈന്‍ ഏഴാം സ്ഥാനത്തും, ഖത്തര്‍ 18ാം സ്ഥാനത്തും യു.എ.ഇ 40ാം സ്ഥാനത്തുമാണ് ഉള്ളത്. കുവൈറ്റാണ് ഏറ്റവും അവസാനമായ 64ആം സ്ഥാനത്തുള്ളത്. അതേസമയ പട്ടികയില്‍ 59ാം സ്ഥാനത്താണ് ഇന്ത്യ.
Post Your Comments