ശ്രീനഗർ : ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനിരിക്കെ പാക്കിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. കശ്മീരിലെ കൂട്ടക്കൊല ആരോപണം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നിയമോപദേശം. കൂട്ടക്കൊല ആരോപണം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും പാക്കിസ്ഥാന്റെ കൈവശം ആരോപണം സാധൂകരിക്കാവുന്ന തെളിവുകള്‍ ഇല്ലെന്നുമുള്ള നിയമോപദേശമാണ് അന്താരാഷ്ട്ര കോടതിയിലെ പാക് അഭിഭാഷകന് ഖവാര്‍ ഖുറേഷി നല്‍കിയത്. 1948ലെ ജിനോസൈഡ് കണ്വന്ഷന് പ്രകാരം പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ കഴിയും. 1948ലെ കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ടിട്ടുണ്ട്.
Also read : കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; ലക്ഷ്യം ഇങ്ങനെ
അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയ നടപടിയിൽ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാടിനാണ് പിന്തുണ നല്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് യു.എന്നും നിലപാട് സ്വീകരിച്ചതോടെയാണ് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത്.
Post Your Comments