Latest NewsIndiaNews

ജമ്മു കാശ്മീരിൽ വീടിന് തീപിടിച്ചു: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്

റംബാൻ: ജമ്മു കാശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. സഹോദരിമാരായ മൂന്ന് കുട്ടികളാണ് ജീവനോടെ വെന്തുമരിച്ചത്. ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിലെ ധൻമസ്ത-തജ്നിഹാൽ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് മൂന്ന് നിലകളുള്ള വീടിന് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നീ സഹോദരന്മാരാണ് മരിച്ചത്. മൂന്ന് പേരും വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ പടർന്നതോടെ ഇവർ വീടിനുള്ളിൽ കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, ഫെബ്രുവരിയിലെ താഴ്ന്ന നിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button