ആലപ്പുഴ: നാളെ പ്രാദേശിക അവധിപ്രഖ്യാപിച്ചു. 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ശനിഴായ്ച്ച (31.08.2019) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
Also read : തിങ്കളാഴ്ച ഈ ജില്ലയിൽ അവധി പ്രഖ്യാപിച്ചു
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച നെഹ്റു ട്രോഫി ജലോത്സവമാണ് ശനിയാഴ്ച നടക്കുക. 23 ചുണ്ടൻവള്ളങ്ങൾ മത്സരത്തിൽ അണിനിരക്കും. നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിനും നാളെ തുടക്കമാകും. നേരത്തെ തീരുമാനിച്ച പ്രകാരം ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ ജലോത്സവത്തിന്റെ മുഖ്യ അതിഥിയായി എത്തും.
Also read : സച്ചിൻ തെണ്ടുൽക്കർ നാളെ കേരളത്തിൽ
നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം നടക്കുന്ന ഹീറ്റ്സിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി പോരാടുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമായിരിക്കും നെഹ്റു ട്രോഫി കലാശ പ്പോര് നടക്കുക. ഒമ്പത് ക്ലബുകൾ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നു. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുകയെന്നും ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമുള്ളത്.
Post Your Comments