ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പരാതിയുമായി കുടുംബം. സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ് പുറത്ത് വിട്ടത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നന്‍കനാ സാഹിബിലെ സിഖ് പുരോഹിതന്റെ മകളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ആരോപണം.
Sikhs of Pakistan seek help from @ImranKhanPTI
I urge @narendramodi Ji & @DrSJaishankar Ji to raise this issue at global level bcos forced conversions happening in Pakistan have angered all the Sikhs
This issue must be taken up at @UN as it threatens Sikhs freedom of religion pic.twitter.com/lsDsKg4ZHZ
— Manjinder Singh Sirsa (@mssirsa) August 29, 2019
സഹോദരങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പിന്നീട് മതപരിവര്‍ത്തനം നടത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മന്മോഹന് സിംഗ് എന്ന് പരിചയപ്പെടുത്തുന്ന സിഖ് യുവാവ് സഹോദരിയെ തിരികെകൊണ്ടുവരാന്‍ ഇന്ത്യന്‍ ഭകണകൂടം സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
രാജ്യാന്തര തലത്തില്‍ സംഭവം ചര്‍ച്ചയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണമെന്നാണ് യുവാവിന്റെ ആവശ്യം. പാകിസ്ഥാനിലെ സിഖ് സമൂഹം സഹായം ആവശ്യപ്പെടുന്നുവെന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. എന്നാല്‍ യുവാവിനൊപ്പം പോയ കുട്ടി സ്വന്തം താല്പര്യപ്രകാരം മതം മാറിയാണ് വിവാഹം ചെയ്യുന്നതെന്ന് സാധൂകരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments