തിരുവനന്തപുരം: ശബരിമലയിൽ കയറാൻ തയ്യാറായി യുവതികൾ വന്നാൽ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ നിലപാടിൽ യാതൊരു മാറ്റവുമില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം ആയിരിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശം പൂർണമായി തള്ളുന്നതായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം.
സര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ക്കായെന്നും മുഖ്യമന്ത്രി. വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. മറിച്ചു വിധി വന്നാല്‍ അതും നടപ്പാക്കുമെന്നും മുഖ്യമന്ത്രി.
ALSO READ: വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി; മീന്റെ തൊലിക്കടിയില്‍ നിന്ന് കണ്ടത്
പാല ഉപ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും. വിദേശത്ത് തടവിലായ തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി ഇടപെട്ടത് വ്യക്തിപരമായ ബന്ധം കൊണ്ടല്ല. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യണമെന്നാണ് പറഞ്ഞത്. ജയിയില്‍ കിടക്കുന്നവര്‍ക്കു വേണ്ടി മുന്‍പം താന്‍ ഇടപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി.
Post Your Comments