കോഴിക്കോട് : പ്രളയദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിയ്ക്കാതെ ചീഫ്സെക്രട്ടറി പൊതുപരിപാടിയില്‍ പങ്കെടുത്തു, ചീഫ്സെക്രട്ടറിയക്കെതിരെ രൂക്ഷ വിമര്‍ശനം . ചീഫ്സെക്രട്ടറി ടോം ജോസിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രണ്ട് മണിക്കൂറോളം ടോം ജോസ് ഉണ്ടായിരുന്നു. അതേസമയം, കോഴിക്കോട് ജില്ലയിലെ രണ്ട് ദുരിത ബാധിത പ്രദേശങ്ങള്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്.
ചിപ്പിലത്തോട്,ചാത്തമംഗലം എന്നിവിടങ്ങളില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. സന്ദര്‍ശനം നടത്തുമെന്ന അറിയിപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11 ന് ചീഫ് സെക്രട്ടറി ചിപ്പിലത്തോട് എത്തുമെന്ന വിവരം ഇന്‍ഫോര്‍മേഷന്‍ ഓഫീസില്‍ നിന്നും മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.പിന്നീടാണ് സന്ദര്‍ശം റദ്ദാക്കുന്നതായി അറിയിക്കുന്നത്.. സന്ദര്‍ശനം റദ്ദാക്കിയ ടോം ജോസ് മാനേജ്മെന്റ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
Read Also : കർഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം: 2018 ഒക്ടോബറിലെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി
തലസ്ഥാനത്ത് ഉടന്‍ എത്തേണ്ട സാഹചര്യം ഉണ്ടായതിനാലാണ് മടങ്ങിയെതെന്നാണ് ടോം ജോസിന്റെ വിശദീകരണം. അതേ സമയം ആറരയോടെ കോഴിക്കോട് നടന്ന പരിപാടിയില്‍ കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്റെ സ്ഥാനാരോഹണം ചടങ്ങില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്.
Post Your Comments