Latest NewsGulf

ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കി ഉടമസ്ഥനോടും ഭാര്യയോടും വീട്ടുജോലിക്കാരിയുടെ പ്രതികാരം; ഒടുവിൽ സംഭവിച്ചതിങ്ങനെ

ദമാം: മോശം പെരുമാറ്റം സഹിക്കാനാവാതെ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കി ഉടമസ്ഥനോടും ഭാര്യയോടും വീട്ടുജോലിക്കാരിയുടെ പ്രതികാരം. സംഭവവുമായി ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി വിധിച്ചിരുന്നു. എന്നാലിപ്പോൾ ശിക്ഷ വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചന. ഭക്ഷണത്തില്‍ കലര്‍ത്തിയ മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം മൂലമാണ് താൻ ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച്‌ സ്‌പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. അതേസമയം ജോലിക്കാരി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read also:  ഏജന്‍സിയില്‍ നിന്നും വീട്ടുജോലിക്കെന്നു പറഞ്ഞ് കൊണ്ടുപോയി; ചതിക്കപ്പെട്ടെന്ന് മനസിലായത് പിന്നീട്, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം

shortlink

Related Articles

Post Your Comments

Related Articles


Back to top button