പാരിസ്: ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. പാരീസിലെ ഒരു ഭക്ഷണ ശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായില്ല. ഹോട്ടല്‍ ജീവനക്കാരനായ 28 കാരനാണ് കൊല്ലപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് സാന്ഡ്വിച്ചിന് ഓര്‍ഡര്‍ നല്കി.
READ ALSO: ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
അല്പ സമയത്തിന് ശേഷം സാന്ഡ്വിച്ചുമായി വെയ്റ്റര്‍ എത്തിയപ്പോഴാണ് സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച് അക്രമി തന്റെ കൈയിലുള്ള ചെറിയ തോക്കുപയോഗിച്ച് വെടിവെച്ചത്. തോളില്‍ വെടിയേറ്റ് വീണ ഹോട്ടല്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സാന്ഡ്വിച്ച് വേണ്ടത്ര സമയത്തിനുള്ളില്‍ തയ്യാറാക്കി എത്തിക്കാത്തതില്‍ അരിശം പൂണ്ട കൊലയാളി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments