കല്‍പറ്റ: ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലീറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. ഇതോടെ വയനാട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരമാന്‍ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷം ബാണാസുര സാഗര്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നതാണു വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയത്. പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്.
Post Your Comments