KeralaLatest NewsIndia

കുന്നിടിഞ്ഞ് വരുന്നത് കണ്ട് തിരിഞ്ഞോടി മകന്‍: മണ്ണിടിച്ചിലിനിടയില്‍ കുടുങ്ങി അമ്മയും പേരക്കുട്ടിയും : ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ

മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിച്ചിലിനടയില്‍ കുടുങ്ങിപ്പോകുന്ന വയോധികയുടെയും പേരക്കുട്ടിയുടെയും ദാരുണ ദൃശ്യം സി.സി.ടി.വിയില്‍. വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് ഈ ദുരന്തമുണ്ടായത്. ഇവിടെ താമസിക്കുന്ന സരോജിനി, മകന്‍, പേരക്കുട്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പേരക്കുട്ടിയും മകനും രക്ഷപ്പെട്ടതായി സൂചനയുണ്ട്. മണ്ണിടിയുന്ന ശബ്ദം കേട്ട് തിരിഞ്ഞോടിയത് കൊണ്ടാണ് സരോജിനിയുടെ മകന്‍ രക്ഷപ്പെട്ടത്.

also read: കക്കയത്ത് ഉരുള്‍പൊട്ടല്‍: പവര്‍ഹൗസില്‍ വെള്ളം കയറി,വൈ​ദ്യു​തോ​ത്പാ​ദ​നം നി​ര്‍​ത്തി

ഇയാളും മണ്ണിടിച്ചിലില്‍ പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് അമ്മയെയും കുട്ടിയെയും നോക്കുന്നതിനിടയില്‍ ഇയാളുടെ ദേഹത്തും മണ്ണ് വന്ന് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് സരോജിനിയുടെ പേരക്കുട്ടിയെ രക്ഷിക്കാനായെന്നാണ് ലഭിക്കുന്ന വിവരം. വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button