കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രജലകമ്മീഷന്‍ 11 ജില്ലകള്‍ക്ക് പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്കി. പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ എന്നീ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന് അറിയിച്ചു. മിക്ക നദികളും കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനെ ഉദ്ധരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കമ്മീഷന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കമ്മീഷന് പറഞ്ഞു.
Post Your Comments