Latest NewsIndia

ഭാര്യയെ പണയം വെച്ച്‌ ചൂത് കളി : യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

യുവാവ് പരാജയപ്പെട്ടതോടെ ഭാര്യയെ സുഹൃത്തുകള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു.

ഭാര്യയെ പണയം വെച്ച്‌ ചൂത് കളിച്ച ഭർത്താവിന് ലഭിച്ചത് ദുരന്തം. കളിയിൽ തോറ്റതോടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പണയ വസ്തുവായ യുവതിയെ ബലാത്സംഗം ചെയ്തു. മദ്യ ലഹരിയിലായിരുന്ന യുവാവ് പണമില്ലാതായതോടെ ഭാര്യയെ പന്തയം വെച്ച്‌ ചൂതാടുകയായിരുന്നു. യുവാവ് പരാജയപ്പെട്ടതോടെ ഭാര്യയെ സുഹൃത്തുകള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു.

ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഭര്‍ത്താവിന്റെ സുഹൃത്തായ അരുണ്‍, ബന്ധുവായ അനില്‍ എന്നിവരാണ് ബലാത്സഗം ചെയ്തതെന്നും ഭര്‍ത്താവിനോടൊപ്പം ഇവര്‍ സ്ഥിരമായി മദ്യപിക്കാന്‍ വരാറുണ്ടെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button